സര്‍വീസ് ചാര്‍ജ് ഈടാക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിരുമാനം പിന്‍വലിക്കുക: ഒഐസിസി
Thursday, November 27, 2014 8:03 AM IST
ജിദ്ദ: പ്രവാസി നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിനു സര്‍വീസ് ചാര്‍ജ് ഈടാക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിരുമാനം പിന്‍വലിക്കണമെന്ന് ഒഐസിസി വെസ്റേണ്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ ആവശ്യപ്പെട്ടു. ജിദ്ദ സനായിയ്യ ഏരിയ കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

വിദേശ നാണ്യം നേടിത്തരുന്നതിലൂടെ രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുന്ന പ്രവാസികളെ ദ്രോഹിക്കുന്ന സമീപനമാണ് ഇത്. മുമ്പ് യുപിഎ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പ്രസികളില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധംമാനിച്ചു പിന്‍വലിക്കുകയായിരുന്നു. എല്ലാ പ്രവാസി സംഘടനകളും ശക്തമായി ഇക്കാര്യത്തില്‍ പ്രതിഷേധിക്കണമെന്ന് മുനീര്‍ പറഞ്ഞു. പ്രവാസികളുടെ വരുമാനം ക്രിയാത്കമായി വിനിയോഗിക്കുന്നതിന് ആവശ്യമായ വിധത്തില്‍ 'മിതവ്യയം സുരക്ഷിത സമ്പാദ്യം' എന്ന ബോധവത്കരണ കാമ്പയിന്‍ നടത്തും. ഇതിന്റെ ഭാഗമായി കേരളത്തില്‍ പ്രവാസി വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസി കുടുംബങ്ങള്‍ക്കായി പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും മുനീര്‍ തുടര്‍ന്നു പറഞ്ഞു.

സനായിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് ജി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കമ്മിറ്റിയുടെ അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനം രാജേന്ദ്രന്‍ മാസ്റര്‍ക്ക് നല്‍കി ജിദ്ദ കമ്മിറ്റി വൈസ് പ്രസിഡന്റ് രാജശേഖരന്‍ അഞ്ചല്‍ നിര്‍വഹിച്ചു. റഷീദ് കൊളത്തറ, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ജോഷി വര്‍ഗീസ്, നൌഷാദ് അടൂര്‍, ഷറഫുദ്ദീന്‍ കായംകുളം, അബ്ദുറഹീം ഇസ്മായില്‍, അലി തേക്ക് തോട്, തക്ബീര്‍ പന്തളം, ശ്രിജിത്ത് കണ്ണൂര്‍, വിലാസ് അടൂര്‍, മജീദ് താളാനൂര്‍, ജോസ് മുത്തലക്ക്, രാജേഷ് പെരിന്തല്‍മണ്ണ, സായീദ് എന്നിവര്‍ പ്രസംഗിച്ചു. അനിയന്‍ ജോര്‍ജ് സ്വാഗതവും സുരേഷ് പല്ലന നന്ദിയും പറഞ്ഞു. ജിദ്ദാ കമ്മിറ്റി യിലേയ്ക്കു തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അജി, കുഞാലാന്‍, ജിതിന്‍, ജയന്‍ പ്രഭാകരന്‍, അനീഷ് ശ്രീജിത്ത്,ബിനു എന്നിവര് ഷാള് അണിയിച്ചു ആദരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍