റിവൈവല്‍ റിട്രീറ്റ് 2014: നവംബര്‍ 28, 29 തീയതികളില്‍
Thursday, November 27, 2014 8:02 AM IST
സിഡ്നി: സിഡ്നി ബഥേല്‍ മാര്‍ത്തോമ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ റിട്രീറ്റ് നടത്തുന്നു. ഹാരിസ് പാര്‍ക്കിലെ സെന്റ് പോള്‍സ് അംഗ്ളിക്കന്‍ ദേവാലയത്തില്‍ നവംബര്‍ 28ന് (വെള്ളി) വൈകുന്നേരം ഏഴിനും 29ന് (ശനി) വൈകുന്നേരം 6.30നുമാണ് ധ്യാന യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഗാനശുശ്രൂഷ, മധ്യസ്ഥപ്രാര്‍ഥന എന്നിവയും ധ്യാനത്തിന്റെ ഭാഗമായി നടക്കും. ശനിയാഴ്ച വൈകുന്നേരം ആറിന് വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക പ്രാര്‍ഥനായോഗവും നടക്കും. പെര്‍ത്ത് മാര്‍ത്തോമ ഇടവക വികാരി റവ. ഡോ. മോത്തി വര്‍ക്കി വചനശുശ്രൂയ്ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മാത്യു എ. മാത്യു (വികാരി) 0400221158.

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ