ചാരിറ്റി പ്രവര്‍ത്തനവുമായി ബ്രാഡ്ഫോര്‍ഡ് മലയാളികള്‍
Thursday, November 27, 2014 8:01 AM IST
ബ്രാഡ്ഫോര്‍ഡ്: സാമൂഹിക പ്രതിബദ്ധത വരും തലമുറക്ക് മാതൃകയാക്കാനും വേദനകളില്‍ സമാശ്വാസത്തിലും സാമൂഹിക സേവനത്തിന്റെ നന്മകള്‍ പ്രദാനം ചെയ്യാന്‍ മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭമായി.

ക്രിസ്തുവിനോട് അനുബന്ധിച്ച് ബ്രാഡ്ഫോര്‍ഡ് കൌണ്‍സിലുമായി സഹകരിച്ച് ഫുഡ് ബാങ്കിലേക്ക് ഭക്ഷണങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാനും വരും നാളുകളില്‍ രക്തദാനം നടത്തി വിവിധ ചാരിറ്റി സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമായി എംസിബി ഭാരവാഹികളെ ചുമതലപ്പെടുത്തി. നേരത്തെ കാന്‍സര്‍ കെയറുമായി സഹകരിച്ച് എംസിബി അംഗങ്ങള്‍ ചാരിറ്റി റണ്‍ നടത്തിയിരുന്നു.

എംസിബിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്-ന്യൂഈയര്‍ ആഘോഷങ്ങള്‍ വിപുലമായി ജനുവരി 10ന് ലിറ്റില്‍ ലെയ്ന്‍ ചര്‍ച്ച് ഹാളില്‍ നടത്തും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കുളം