ഡാളസ് ഏരിയ മാര്‍ത്തമറിയം ടാലന്റ് ഷോ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, November 27, 2014 6:39 AM IST
ഡാളസ്: ഡാളസ് ഏരിയ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ടാലന്റ് ഷോ നവംബര്‍ 28-ന് വെള്ളിയാഴ്ച വൈകിട്ട് ആറിന് ഡാളസ് വലിയ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

സൌത്ത് വെസ്റ് ഭദ്രാസന ആസ്ഥാനത്ത് നിര്‍മ്മിക്കുന്ന ചാപ്പലിന്റെ ഫണ്ട് ശേഖരണാര്‍ത്ഥമാണ് ഈ പ്രോഗ്രാം നടത്തുന്നത്. ഈ ഏരിയയിലെ ഏഴ് പള്ളികളിലെ വനിതാ സമാജ അംഗങ്ങളാണ് ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.

പരിപാടിയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി വരുന്നതായി കണ്‍വീനര്‍ രാജു എം. ദാനിയേല്‍ അറിയിച്ചു. റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്, റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. ബിനു മാത്യു, റവ.ഫാ. ജോഷ്വാ ജോര്‍ജ്, റവ.ഫാ. ക്രിസ്റഫര്‍ മാത്യു, റവ.ഫാ. മാറ്റ് അലക്സാണ്ടര്‍, മര്‍ത്തമറിയം ഏരിയാ സെക്രട്ടറി ആന്‍ വര്‍ഗീസ്, ഷൈനി ഫിലിപ്പ്, അനിത തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം