അമേരിക്കന്‍ കൊച്ചിന്‍ ക്ളബ് ക്രിസ്മസ് ആഘോഷം ഡിസംബര്‍ ആറിന്
Thursday, November 27, 2014 6:38 AM IST
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ളബിന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ ആറിന് ശനിയാഴ്ച വൈകിട്ട് അഞ്ചിന് മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് നടത്തുന്നു. വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കന്‍ കൊച്ചിന്‍ ക്ളബിന്റെ ക്രിസ്മസ് ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഏവരേയും പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും, മറ്റ് കമ്മിറ്റി അംഗങ്ങളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (630 963 7795, 630 400 1172).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം