ഫാ. തോമസ് വാളൂക്കാരന് സ്വീകരണം നവംബര്‍ 28ന്
Wednesday, November 26, 2014 10:13 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ പ്രഥമ വികാരിയായിരുന്ന ഫാ. തോമസ് വാളൂക്കാരന് സ്വീകരണം നല്‍കുന്നു.

നവംബര്‍ 28ന് (വെള്ളി) വൈകുന്നേരം 6.30ന് മുഹമ്മദ്പൂരിലെ സെന്റ് പീറ്റേഴ്സ് ഭവനില്‍ എ128 സെക്കന്റ് ഫ്ളോറിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ഫാ. തോമസ് വാളൂക്കാരന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

ഫാ. തോമസ് വാളൂക്കാരന്‍ ഇപ്പോള്‍ നെടുവത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരിയാണ്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്