ലാന്റേണ്‍ എഫ്.സി ജഴ്സി പ്രകാശനം ചെയ്തു
Wednesday, November 26, 2014 10:11 AM IST
റിയാദ്: കെഎംസിസി സീസണ്‍ അഞ്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന റിയാദിലെ പ്രമുഖ ടീമായ ലാന്റേണ്‍ എഫ്സിയുടെ പുതിയ ജേഴ്സി ഐ.ബി ടെക് കംപ്യൂട്ടര്‍ മാനേജര്‍ ബഷീര്‍ ചാലിക്കര ലാന്റേണ്‍ എഫ്സി മാനേജര്‍ നാസര്‍ മൂച്ചിക്കാടന് നല്‍കി പ്രകാശനം ചെയ്തു.

അസീസ് മാവൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുജീബ് ഉപ്പട, റിഫ പ്രസിഡന്റ്് ബഷീര്‍ ചേലേമ്പ്ര, ബാബു മഞ്ചേരി, കബീര്‍ വല്ലപ്പുഴ, ബുഷൈര്‍ അരീക്കോട്, മുഹമ്മദലി കെ.സി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സൈഫുദ്ദീന്‍ കരുളായി സ്വാഗതവും അബ്ദുള്ള അരീക്കോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍