അമേരിക്കന്‍ കുടിയേറ്റ നിയമ ഭേദഗതി സ്വാഗതാര്‍ഹം : പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്‍
Wednesday, November 26, 2014 10:10 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ കുടിയേറ്റ നിയമ ഭേദഗതി സ്വാഗതാര്‍ഹമെന്ന് പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്‍ അധ്യക്ഷന്‍ സാമുവല്‍ മത്തായി. വര്‍ഷങ്ങളായി അമേരിക്കയില്‍ നിയമപരമായി വീസ ഇല്ലാതെ കഴിയുന്ന ഇന്ത്യാക്കാര്‍ നാലു ലക്ഷത്തില്‍ പരമായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്റെ എക്സിക്യൂട്ടീവ് അധികാരമുപയോഗിച്ച് നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ നിര്‍ദ്ദേശം നല്‍കി. ഇതുമൂലം 50 ലക്ഷത്തിലധികം വരുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കും അമേരിക്കയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുളള കുടുംബങ്ങള്‍ക്കുമാണ് പ്രയോജനം ലഭിക്കുക.

അമേരിക്കയില്‍ നിയമാനുസൃതമല്ലാതെ ഇന്ത്യയില്‍ നിന്നും വരുന്നവരുടെ എണ്ണം അടുത്ത കാലത്ത് കുറഞ്ഞിട്ടുണ്െടങ്കിലും ശരിയായ നിയമ ബോധവത്കരണം ഇല്ലാത്തതിന്റെ അപര്യാപ്തത പ്രകടമാണ്. പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നിയമ സഹായങ്ങള്‍ നല്‍കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്റെ കീഴില്‍ യൂറോപ്പ്, മിഡില്‍ ഈസ്റ് റീജിയണുകളെ ഏകോപിപ്പിച്ചുകൊണ്ട് ഗ്ളോബല്‍ കോണ്‍ഫറന്‍സ് 2016 ല്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമെടുത്തു. അമേരിക്കയില്‍ എല്ലാ സ്റേറ്റുകളില്‍ നിന്നുമുളള റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാനുളള കമ്മിറ്റിയും രൂപീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 469 450 0718.