കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂമ്നി രജത ജൂബിലിയാഘോഷം നവംബര്‍ 28ന്
Wednesday, November 26, 2014 7:35 AM IST
അബുദാബി: മധ്യതിരുവിതാംകൂറിലെ പ്രശസ്ത കലാലയമായ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ പൂര്‍വവിദ്യാര്‍ഥികള്‍ അബുദാബിയില്‍ ആരംഭിച്ച അലൂമ്നി അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 28ന് (വെള്ളി) വൈകുന്നേരം 5.30 മുതല്‍ മുസഫ മാര്‍ത്തോമ പാരിഷ് ഹാളില്‍ നടക്കും.

കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍ സുരേഷ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അലൂമ്നി പ്രസിഡന്റ് വി.ജെ തോമസ് അധ്യക്ഷത വഹിക്കും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയ്സ് മല്ലശേരി, മുന്‍ പ്രിന്‍സിപ്പല്‍മാരായ പ്രഫ. എന്‍ സാമുവല്‍ തോമസ്, പ്രഫ. ജോര്‍ജ് ഏബ്രഹാം, റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, ഡോ. ഷീന ഏബ്രഹാം, മാര്‍ത്തോമ ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.

ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീയറിന്റെ പ്രകാശനകര്‍മ്മവും നിര്‍വഹിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ജുഗല്‍ബന്ദി, ഫ്യൂഷന്‍ ഡാന്‍സ്, എന്റെ കലാലയം എന്ന ലഘു ചിത്രീകരണം എന്നിവ ഉള്‍പ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറും.

സംഘടനയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ പൊന്നാട അണിയിച്ച് ആദരിക്കും. 10, 12 ക്ളാസുകളിലെ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും.

രക്ഷാധികാരി സാംജി മാത്യു, വൈസ് പ്രസിഡന്റ് സജി തോമസ്, സെക്രട്ടറി ഷെറിന്‍ ജോര്‍ജ് തെക്കേമല, ജോ. സെക്രട്ടറി വിഷ്ണു മോഹന്‍, ഷിബു തോമസ്, കണ്‍വീനര്‍മാരായ ചെറിയാന്‍ വര്‍ഗീസ്, നിബു സാം ഫിലിപ്പ്, മാത്യു മണലൂര്‍, ഡെന്നി ജോര്‍ജ്, സെബി സി ഏബ്രഹാം, ജെറിന്‍ കുര്യന്‍ ജേക്കബ്, ബോബി ജേക്കബ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ 050 4995462 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള