സൂസന്‍ ചെറിയാന്‍ ഹൂസ്റണില്‍ നിര്യാതയായി
Wednesday, November 26, 2014 6:35 AM IST
ഹൂസ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്‍ മുന്‍ പ്രസിഡന്റും, വേള്‍ഡ് മലയാളി കൌണ്‍സില്‍ ഹൂസ്റണ്‍ ചെയര്‍മാനുമായ ചങ്ങനാശേരി പകലോമറ്റം കൊച്ചുതണുങ്ങാട്ടില്‍ എസ്.കെ. ചെറിയാന്റെ സഹധര്‍മ്മിണി സൂസന്‍ ചെറിയാന്‍ നവംബര്‍ 24-ന് ഹൂസ്റണില്‍ നിര്യാതയായി.

എറണാകുളം കിഴക്കമ്പലം വാച്ചേരി വീട്ടില്‍ പരേതരായ അന്നം - വര്‍ക്കി ഇത്താപ്പിരി ദമ്പതികളുടെ നാലാമത്തെ മകളാണ് പരേത.

മക്കള്‍: ഡോ. സബീന ചെറിയാന്‍, സുദീപ് ചെറിയാന്‍.മരുമക്കള്‍: ഏബ്രഹാം ജോര്‍ജ്, സന്ധ്യ. കൊച്ചുമക്കള്‍: ലൈല, സാക്കറേ. സഹോദരങ്ങള്‍: മത്തായി ഇത്താപ്പിരി, വര്‍ഗീസ് ഇത്താപ്പിരി, സാറാമ്മ ഇത്താപ്പിരി, മറിയാമ്മ ഇത്താപ്പിരി.

ഈറോഡില്‍ നിന്ന് നേഴ്സിംഗ് ബിരുദവും, വെല്ലൂരില്‍ നിന്ന് ബിരുദാനന്തര ബിരുദവും, കഴിഞ്ഞ് 1975-ല്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക്, ഷിക്കാഗോ എന്നിവടങ്ങിള്‍ ജോലി ചെയ്തശേഷം 1978-ല്‍ ഹൂസ്റണില്‍ സ്ഥരതാമസമാക്കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം