മലപ്പുറം എംഎസ്പി ഫുട്ബോള്‍ ടീമിന് മിഅ ധനസഹായം
Tuesday, November 25, 2014 10:13 AM IST
റിയാദ്: സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷവും ഇന്ത്യയെ പ്രതിനിധീകരിച്ച് ഫൈനല്‍ കളിച്ച മലപ്പുറം എംഎസ്പി സ്കൂള്‍ ഫുട്ബോള്‍ ടീമിന് റിയാദിലെ മലപ്പുറം ജില്ലാ കൂട്ടായ്മയായ മിഅ ധനസഹായം നല്‍കുന്നു.

ഇതിനായുള്ള ധനസഹായ സമാഹരണത്തിന്റെ ഉദ്ഘാടനം ഷാഫി കൊടിഞ്ഞിക്ക് ഫണ്ട് കൈമാറിക്കൊണ്ട് ഇബ്രാഹിം സുബ്ഹാന്‍ നിര്‍വഹിച്ചു. മുസ്തഫ പാണ്ടിക്കാട്, ഫിറോസ് നിലമ്പൂര്‍, സലിം കളക്കര, മുജീബ് ഉപ്പട, മുഹമ്മദ് ബാവ, അമീര്‍, അബൂബക്കര്‍, സലാം തെന്നല, സക്കീര്‍ ദാനത്ത്, അലി ഹാഫ്മൂണ്‍, സക്കീര്‍ മണ്ണാര്‍മല, അസ്ലം പെരിന്തല്‍മണ്ണ, ഷംസുദ്ദീന്‍ മാളിയേക്കല്‍, അബ്ദുള്ള വല്ലാഞ്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍