മിഷന്‍ ഞായര്‍ ആഘോഷിച്ചു
Tuesday, November 25, 2014 8:34 AM IST
ബംഗളൂരു: കോറമംഗല മേരിമാതാ ദേവാലയത്തില്‍ മിഷന്‍ ഞായര്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടികളുടെ ഭാഗമായി രുചികരമായ വിഭവങ്ങള്‍ കോര്‍ത്തിണക്കി മാതൃവേദി അംഗങ്ങള്‍ ഒരുക്കിയ ഫുഡ് കോര്‍ട്ട് ശ്രദ്ധേയമായി. പിതൃവേദി അംഗങ്ങളും മതബോധന വിദ്യാര്‍ഥികളും ചേര്‍ന്നു നടത്തിയ വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷ പരിപാടികള്‍ക്ക് ഇടവക വികാരി ഫാ. സെബാസ്റ്യന്‍ മുല്ലുപറമ്പില്‍ സിഎംഐ, അസി. വികാരി ഫാ. തോമസ് പാറയില്‍ സിഎംഐ എന്നിവര്‍ നേതൃത്വം നല്കി.