ബ്ളുസ്റാര്‍ സോക്കര്‍ ഫെസ്റില്‍ ഈസ്റേണ്‍ ഏറനാടിനും ബ്ളൂ സ്റാര്‍ ബി ക്കും ഉജ്വല വിജയം
Tuesday, November 25, 2014 8:25 AM IST
ജിദ്ദ: ബ്ളൂ സ്റാര്‍ സ്പോര്‍ട്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നു വരുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ബ്ളൂ സ്റാര്‍ ബി ടീമും ഈസ്റേണ്‍ ഏറനാടും ഉജ്വല വിജയങ്ങളോടെ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ ബ്ളൂ സ്റാര്‍ ബി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ടൌണ്‍ ടീം സ്ട്രൈക്കേഴ്സിനെയും ഈസ്റേണ്‍ ഏറനാട് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് യംഗ്ചലഞ്ചേഴ്സിനേയും പരാജയപ്പെടുത്തി.

ദുലും വാഹനപകടത്തില്‍ മരിച്ച സഹല്‍ എടവണ്ണ, ആഷിഖ് കോഴിക്കോട്, ഫാറൂഖ് ഐക്കരപ്പടി എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച മത്സരങ്ങളില്‍ ബ്ളൂ സ്റാര്‍ ബി ക്കുവേണ്ടി റിയാസ് മലപ്പുറം (രണ്ട്) നബീല്‍ അലി (രണ്ട്) ജാനിഷ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

കൃത്യതയാര്‍ന്ന പാസുകള്‍ കൊണ്ടും തകര്‍പ്പന്‍ ഷോട്ടുകള്‍ കൊണ്ടും കളം നിറഞ്ഞു കളിച്ച ബ്ളൂ സ്റാര്‍ ടീമിലെ റാഫി മികച്ച കളിക്കാരനുള്ള റീഗല്‍ മാള്‍ പുരസ്കാരത്തിന് അര്‍ഹനായി.

സഫീര്‍ (രണ്ട്) തൌഫീഖ്, ബിചാപ്പു എന്നിവരാണ് ഈസ്റേണ്‍ ഏറനാടിനു വേണ്ടി ഗോളുകള്‍ നേടിയത്. മൂന്നു ഗോളുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത ഈസ്റേണ്‍ ഏറനാടിന്റെ സിറാജിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു.

സിഫ്ഫ് വൈസ് പ്രസിഡന്റ് സാദിഖ് പാണ്ടിക്കാട്, ഇംപാല ഷിയാസ്, അഷ്ഫര്‍, ബദറുദ്ദീന്‍, സലീം മമ്പാട്, യഹിയ കെ.കെ, ഷംസു കൊണ്േടാട്ടി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ബദറുദ്ദീന്‍, ഇംപാല ഷിയാസ് എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

അടുത്ത വ്യാഴാഴ്ച രാത്രി 10.30 ന് ആദ്യ മത്സരത്തില്‍ ഈസ്റേണ്‍ ഏറനാട് യുണൈറ്റഡ് എഫ്സിയുമായും രണ്ടാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സിഫ്ഫ് എ ഡിവിഷന്‍ റണ്ണര്‍ അപ്പായ നാദക് ബ്ളൂ സ്റാര്‍ എ യാസ് ക്ളബുമായും മൂന്നാം മത്സരത്തില്‍ നിലവിലെ സിഫ് എ ഡിവിഷന്‍ ചാമ്പ്യന്മാരായ ഹോളിഡേയ്സ് റസ്ററന്റ് റിയല്‍ കേരള മുന്‍ ചാമ്പ്യന്മാരായ ഫ്രന്റ്സ് ക്ളബുമായും ഏറ്റുമുട്ടും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍