കെ.പി. സ്കറിയ പുന്നൂസിനെ ഇന്ത്യാ എക്യുമെനിക്കല്‍ കമ്യുണിറ്റി ഓഫ് ഹൂസ്റണ്‍ അനുമോദിച്ചു
Tuesday, November 25, 2014 8:24 AM IST
ഹൂസ്റണ്‍: ക്നാനായ ഓര്‍ത്തഡോക്സ് സഭയുടെ കോര്‍ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഹൂസ്റണ്‍ സെന്റ് ജോണ്‍സ് ക്നാനായ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി കെ.പി. സ്കറിയ പുന്നൂസിനെ ഇന്ത്യാ എക്യുമെനിക്കല്‍ കമ്യുണിറ്റി ഓഫ് ഹൂസ്റണ്‍ അനുമോദിച്ചു.

പ്രസിഡന്റ് ഫാ. എം.ടി. ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന സമ്മേളനത്തില്‍ സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പ്, ട്രഷറര്‍ റോബിന്‍ ഫിലിപ്പ്, പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ കെ.പി. കുരുവിള, കമ്മിറ്റി അംഗങ്ങളായ മോസസ് പണിക്കര്‍, ജോണ്‍ സി. ശാമുവല്‍, നൈനാന്‍ വീട്ടിനാല്‍ എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി.

വെരി. കെ.പി. സ്കറിയ കോര്‍ എപ്പിസ്കോപ്പാ അനുമോദനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ച് പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി