കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ ഫര്‍വാനിയ മേഘല കമ്മിറ്റി നിലവില്‍ വന്നു
Tuesday, November 25, 2014 8:23 AM IST
കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ ഫര്‍വാനിയ മേഘല കമ്മിറ്റി ഭാരവാഹികളായി കരീം ഫൈസി (പ്രസിഡന്റ്), സൈനുല്‍ ആബിദ് ഫൈസി (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം അരിയില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അഷ്റഫ് അന്‍വരി, അബ്ദുള്ള അസ്ഹരി, അബൂബക്കര്‍ മയ്യേരി, അബ്ദുള്‍ അസീസ് റിഗായ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും മുസ്തഫ ലുലു, അബ്ദുള്‍ അസീസ് പാടൂര്‍, അബ്ദുള്‍ ഹകീം അരിയില്‍, ഫൈസല്‍ കുണ്ടൂര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

10 കേന്ദ്ര കൌണ്‍സിലര്‍മാരും 5 വിംഗ് കണ്‍വീനര്‍മാരും 14 വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍മാര്‍ അടക്കം 41 അംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.

അഷ്റഫ് അന്‍വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ ഫൈസി ഉദ്ബോധന പ്രസംഗം നടത്തി. ആബിദ് ഫൈസി സ്വാഗതവും ഇബ്രാഹിം അരിയില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍