ഒഐസിസി എറണാകുളം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നവംബര്‍ 27ന്
Tuesday, November 25, 2014 8:22 AM IST
കുവൈറ്റ്: ഒഐസിസി ജില്ലാതല പ്രവര്‍ത്തക കണ്‍വന്‍ഷനുകളുടെ ഭാഗമായി ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നവംബര്‍ 27ന് (വ്യാഴം) വൈകുന്നേരം 6.30ന് പനമ്പള്ളി ഗോവിന്ദമേനോന്‍ നഗര്‍ (അബാസിയ പ്രവാസി ഓഡിറ്റോറിയം) നടക്കും.

ബെന്നി ബെഹന്നാന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കുന്ന പ്രസ്തുത കണ്‍ വന്‍ഷനിലേയ്ക്ക് താങ്കളും മുഴുവന്‍ മീഡിയ പ്രവര്‍ത്തകരും പങ്കെടുത്ത് ഒഐസിസിയുടെ ജില്ലാ കണ്‍വന്‍ഷനുകള്‍ വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍