ബ്രാഡ്ഫോര്‍ഡില്‍ മലയാളം ലൈബ്രറിയും ഭാഷാ പഠന ശിബിരവും
Tuesday, November 25, 2014 8:21 AM IST
ബ്രാഡ്ഫോര്‍ഡ്: സ്വരക്ഷരങ്ങളാലും വ്യജ്ഞനാക്ഷരങ്ങളാലും അനുഗ്രഹീതവും സുരലഭിതവുമായ മലയാള ഭാഷയെ സ്നേഹിക്കുന്ന തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയും മലയാള ഭാഷയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന തലമുറയെ സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയും മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡ് (എംസിബി) മലയാളം ലൈബ്രറിയും ഭാഷാ പഠന ക്ളാസുകള്‍ കുട്ടികള്‍ക്ക് ആരംഭിക്കുന്നു.

എംസിബിയിലെ അംഗങ്ങളായ ഓരോ കുടുംബവും തുടക്കത്തില്‍ മൂന്ന് പുസ്തകങ്ങള്‍ വീതം സ്പോഠണ്‍സര്‍ ചെയ്ത് ലൈബ്രറി സ്ഥാപിക്കും. തുടര്‍ന്ന് സ്കൂള്‍ അവധിക്കാലത്തും മാസത്തിന്റെ നിശ്ചിത ദിവസങ്ങളില്‍ മലയാളം പഠന ക്ളാസുകള്‍ നടത്തുന്നതിനും തീരുമാനമായി.

പുതുവര്‍ഷത്തില്‍ മലയാളം ലൈബ്രറിയും പഠന ക്ളാസുകളും ആരംഭിക്കുമ്പോള്‍ ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന ഓരോ വ്യക്തികള്‍ക്കും ഉപകാരമാവുകയാണ് മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡ്.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം