ഇന്റര്‍നെറ്റില്‍ ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളുന്നു
Tuesday, November 25, 2014 5:47 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകവ്യാപകമായ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ചൈനയാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത്. 2014 അവസാനം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 28.38 കോടി ആയി വര്‍ധിക്കും. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അമേരിക്കയ്ക്ക് 26.49 കോടി ഉപഭോക്താക്കളായിരിക്കുമെന്ന് കണക്കാക്കുന്നു. ചൈനയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ 70 കോടി ആയിരിക്കും. വില കുറഞ്ഞ സ്മാര്‍ട്ഫോണുകള്‍ ഇന്ത്യയില്‍ വ്യാപകമായതോടെയാണ് ഇന്ത്യ അമേരിക്കയെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പുറകിലാക്കുന്നത്. ഇന്ത്യയില്‍ 2015 വര്‍ഷം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 35 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് പ്രവചനം. അങ്ങിനെ ലോക സാമ്പത്തിക മേഖലയിലും, ഇന്റര്‍നെറ്റ് ഉപയോഗത്തിലും ഇന്ത്യ കുതിച്ച് കയറുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍