തുംബേ ഗ്രൂപ്പ് ഡോക്ടേഴ്സ് മീറ്റ് സംഘടിപ്പിച്ചു
Monday, November 24, 2014 7:29 AM IST
ദുബായ്: യുഎഇയിലെ പ്രമുഖ ആശുപത്രിയായ തുംബേ ഹോസ്പിറ്റല്‍ ദുബായ് ഡോക്ടേഴ്സ് മീറ്റ് 2014 സംഘടിപ്പിച്ചു. ആരോഗ്യരംഗത്തെ പുതിയ മാറ്റങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. യുഎഇയിലാകമാനമുള്ള ഡോക്ടര്‍മാരെയും ആരോഗ്യവിദഗ്ധരെയും പങ്കെടുപ്പിച്ചു നടത്തിയ ഈ സെമിനാറില്‍ 800 ഡോക്ടര്‍മാരടക്കം രണ്ടായിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. പുതിയ ആശുപത്രി ഡിസംബര്‍ - ജനുവരി മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും.

ആശുപത്രി ഡയറക്ടര്‍ അക്ബര്‍ മൊയ്തീന്‍ തുംബേ സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം മുഖ്യാഥിതിയായിരുന്നു. ആരോഗ്യമേഖലയില്‍ തുംബേ ഗ്രൂപ്പ് സ്ഥാപന്‍ തുംബേ മൊയ്തീന്റെ നേട്ടത്തെ അംബാസഡര്‍ അഭിനന്ദിച്ചു.

ചടങ്ങില്‍ പ്രമുഖ ഡോക്ടര്‍മാരായ ഡോ. മൂസ അല്‍ ഷാഹന്‍, ഡോ. അമീന്‍ ഗോഹരി, ഡോ. സയിദ് മൊഹ്സീന്‍ മഹമൂദി, ഡോ. അബ്ദുള്ള ക്വാസിം, ഡോ. മുഹമ്മദ് അല്‍ ഒലാമ, പ്രഫ. ഗീത അശോക് രാജ്, ഡോ. മന്‍വീര്‍ സിംഗ് വാലാ എന്നിവര്‍ പ്രസംഗിച്ചു.

ഡോ. പൂനം ബിജാനി, പ്രഫ. മുഹമ്മദ് സയിദ് ഹമീദ്, ഡോ. ലളിത് പാരിദ, ഡോ. നൈന വികോള്‍, ഡോ. മനീഷ് ത്രിപാഡി, ഡോ. സിത്താര കെ. ബാലഗോപാല്‍, ഡോ. ആശോദോഷ് സൂത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു.

തുംബേ ഗ്രൂപ്പ് അടുത്ത ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 മുതല്‍ 15 ആശുപത്രികളും മൂന്നു മുതല്‍ അഞ്ചു യൂണിവേഴ്സിറ്റി കാമ്പസുകളും ആരംഭിക്കുമെന്ന് അക്ബര്‍ മൊയ്തീന്‍ പറഞ്ഞു.