ഓസ്ട്രേലിയയില്‍ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു
Monday, November 24, 2014 7:11 AM IST
പെര്‍ത്ത് : പെര്‍ത്തിലെ മോര്‍ലിയില്‍ മലയാളി യുവാവ് പൊള്ളലേറ്റു മരിച്ചു. എറണാകുളം ജില്ലയിലെ കാലടി, നടുവട്ടം ആലുക്ക വീട്ടില്‍ സിബി (34) ആണ് മരിച്ചത്. ഠഅഎഋ യിലെ ഡെന്റല്‍ ടെക്നോളജി വിദ്യാര്‍ഥിയായിരുന്നു. റോയല്‍ പെര്‍ത്ത് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചാള്‍സ് ഗാര്‍ഡിനറിലേക്ക് പോസ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പെര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. പെര്‍ത്തിലെ മലയാളി സംഘടനകളായ ഛകഇഇ, ങഅജ, ങഅണഅ, ജഡങഅ, ഗഇഅ തുടങ്ങിയ സംഘടനകള്‍ എല്ലാവിധ സഹായങ്ങളുമായി രംഗത്തുണ്ട്. പോസ്റ്മോര്‍ട്ടത്തിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

കലാ, കായികരംഗത്ത് സജീവമായിരുന്ന സിബിയുടെ മരണം സുഹൃത്തുക്കളില്‍ നടുക്കമാണുണ്ടാക്കിയത്.

റിപ്പോര്‍ട്ട്: ബിനോയ് പോള്‍