കാന്‍ബറ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പ്രോഗ്രാം
Monday, November 24, 2014 7:10 AM IST
കാന്‍ബറ: കാന്‍ബറ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ ആറിന് (ശനി) വൈകുന്നേരം 5.30ന് പീയേഴ്സ് മെന്‍റോസ് ഹൈസ്കൂളില്‍ നടക്കും.

ഓസ്ട്രേലിയയിലെ മത, സാമൂദായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ക്കുശേഷം ക്രിസ്മസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. ക്രിസ്മസ് ആഘോഷ പരിപാടികളുടെ വിജയത്തില്‍ എല്ലാ മലയാളികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായി സിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോജോ കണ്ണമംഗലം