അല്‍ഖോബാറില്‍ ഒഐസിസി ഹെല്‍പ്പ് ഡെസ്കിന് മികച്ച പ്രതികരണം
Monday, November 24, 2014 7:08 AM IST
അല്‍കോബാര്‍: പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഒഐസിസി ദമാം റീജിയണല്‍ കമ്മിറ്റി വിവിധ ഏരിയകളില്‍ സജ്ജമാക്കിയ ഹെല്‍പ്പ് ഡെസ്കുകളുടെ പ്രവര്‍ത്തനം അല്‍ ഖോബാറിലും പുരോഗമിക്കുന്നു.

അല്‍കോബാര്‍ ക്ളാസിക് റസ്ററന്റില്‍ അല്‍ഖോബാര്‍ ഏരിയ കമ്മിറ്റി ഒരുക്കിയ ഹെല്‍പ്പ് ഡെസ്ക്, ഏരിയ കമ്മിറ്റി പ്രസിഡന്റ് എ.കെ. സജൂബിന്റെ അധ്യക്ഷതയില്‍ നാഷണല്‍ കമ്മിറ്റിയംഗം പി.എ.നൈസാം ഉദ്ഘാടനം ചെയ്തു.

ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് ഏരിയ ജനറല്‍ സെക്രട്ടറി സക്കീര്‍ പറമ്പില്‍ റീജിയണല്‍ നിര്‍വാഹക സമിതി അംഗം അന്‍സാര്‍ ആദിക്കാട്, ഏരിയ കമ്മിറ്റി സെക്രട്ടറി റാഫി കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സംവിധാനമാണ് ഒഐസിസി ഒരുക്കിയിട്ടുള്ളതെന്നും ഈ സേവനം പരമാവധി പ്രവാസികള്‍ ഉപയോഗപ്പെടുത്തിയാല്‍ അത് ജനാധിപത്യ സംവിധാനത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഹെല്‍പ് ഡെസ്ക്ക് പ്രവര്‍ത്തനം നിരീക്ഷിച്ച അല്‍ ഖൊസാമ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയപ്രകാശ് നായര്‍ അഭിപ്രായപ്പെട്ടു.

നവംബര്‍ 23, 24, 25 തിയതികളില്‍ വൈകിട്ട് അഞ്ചു മുതല്‍ ഒഐസിസി ഹെല്‍പ്പ് ഡെസ്കിന്റെ പ്രവര്‍ത്തനം ക്ളാസിക് റസ്ററന്റില്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0555731344, 0568693375.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം