ഏഴു തുറമുഖങ്ങള്‍ സര്‍ക്കാര്‍ പാട്ടത്തിനു നല്കുന്നു
Monday, November 24, 2014 4:36 AM IST
ബംഗളൂരു: സംസ്ഥാനത്തെ മിക്ക തുറമുഖങ്ങളും നിര്‍ജീവമായിരിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ അവയില്‍ ഏഴെണ്ണം സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിനു നല്കാന്‍ തീരുമാനം. ബെലേകെരി, മാന്‍കി, ഹൊന്നവാര, മാവിന ദുര്‍ഗ, പവിന കുറുവെ, തഡാഡി, മാല്‍പേ എന്നീ തുറമുഖങ്ങളാണ് 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്കിയത്. സംസ്ഥാനത്തെ 12 തുറമുഖങ്ങള്‍ നിര്‍ജീവാവസ്ഥയിലാണെന്നും അവയെ പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാരിനു മതിയായ ഫണ്ടില്ലെന്നും മന്ത്രി ബാബുറാവു ചിഞ്ചന്‍സൂര്‍ അറിയിച്ചു.