നിഷാ ജയന് ഡെയ്സി അവാര്‍ഡ്
Sunday, November 23, 2014 6:14 AM IST
ന്യൂയോര്‍ക്ക്: ഡെയ്സി അവാര്‍ഡിന് നോര്‍ത്ത് ഷോര്‍ ലോംഗ് ഐലന്റ് ഹെല്‍ത്ത് സിസ്റത്തില്‍ അസിസ്റന്റ് നഴ്സ് മാനേജര്‍ നിഷാ ജയന്‍ അര്‍ഹയായി. നഴ്സിംഗ് പ്രഫഷനിലൂടെ നിഷ നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്.

ഡെയ്സി (റശലെമലെ മമേേരസശിഴ വേല ശാാൌില ട്യലാെേ) ഫൌണ്േടഷന്‍ അനിത സാധാരണ നഴ്സുമാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ അവാര്‍ഡ് നഴ്സുമാര്‍ അനുദിനം ചെയ്തുകൊണ്ടിരിക്കുന്ന ഹൃദയസ്പര്‍ശിയായ പ്രവര്‍ത്തികള്‍ക്കുള്ള അംഗീകാരമാണ്. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നഴ്സുമാരെ അംഗീകരിക്കുന്നതിനുള്ള അവസരംകൂടി ഡെയ്സി ഫൌണ്േടഷന്‍ ഒരുക്കുന്നു.

ഒരു സൈക്യാട്രിക് നഴ്സ് തന്റെ വൈദഗ്ധ്യത്തിനും പരിജ്ഞാനത്തിനും പുറമെ മാനസിക രോഗ ചികിത്സയില്‍ പ്രയോഗിച്ച മാനുഷികമൂല്യങ്ങളാണ് അവാര്‍ഡിനുള്ള നോമിനേഷനില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത്. മാനസീകാസുഖത്തേയും മാനസീകരോഗകളേയും സാമൂഹിക ചട്ടക്കൂടിനു പുറത്തു കാണുന്ന സാമൂഹിക പ്രവണത നിലനില്‍ക്കെ തങ്ങള്‍ക്കു ലഭിക്കുന്ന അന്തസോടും ആദരവോടും കൂടിയുള്ള പെരുമാറ്റം വര്‍ധിപ്പിച്ച സ്വയം മതിപ്പിനെക്കുറിച്ച് രോഗികള്‍ തന്നെ നിഷയ്ക്കുവേണ്ടിയുള്ള നോമിനേഷനില്‍ വ്യക്തമാക്കി.

ഡെയ്സി ഫൌണ്േടഷനുവേണ്ടി ഹോസ്പിറ്റലിന്റെ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ക്രിസ്റി ലോവന്‍സ്റീന്‍ നിഷയ്ക്ക് അവാര്‍ഡു സമര്‍പ്പിച്ചു. ഹോസ്പിറ്റലിലെ ചീഫ് നഴ്സിംഗ് ഓഫീസര്‍ മേരി ബെത്മക്മാനസ്, ക്വാളിറ്റി മാനേജ്മെന്റ് അസോഷ്യേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോവാന്‍ ബെന്റ്സണ്‍, അസോഷ്യേറ്റ് ഡയറക്ടര്‍ ജോസഫ് വേലന്‍, ഡയറക്ടര്‍ പോള്‍ ഡി പനയക്കല്‍ എന്നിവര്‍ നിഷയെ അഭിനന്ദിച്ച് പ്രസംഗിച്ചു.

പ്രശസ്ത കവിയും സിനിമാ നിര്‍മാതാവും ഡയറക്ടറുമായ ജയന്‍ കെസിയുടെ ഭാര്യയായ നിഷ ക്യൂന്‍സിലെ ഫ്ളോറല്‍ പാര്‍ക്ക് നിവാസിയാണ്. നഴ്സിംഗില്‍ മാസ്റേഴ്സ് ബിരുദത്തോടെ മാനസികരോഗ ചികിത്സയില്‍ അമേരിക്കയിലെ ഉന്നത ഹോസ്പിറ്റലുകളിലൊന്നായ സുക്കര്‍ ഹില്‍സൈഡ് ഹോസ്പിറ്റലില്‍ നിഷ കഴിഞ്ഞ ആറുവര്‍ഷങ്ങളായി അസിസ്റന്റ് നഴ്സ് മാനേജരായി സേവനം ചെയ്യുന്നു.