കൊയ്ത്തുത്സവം തോമസ് മോര്‍ അലക്സാണ്ര്ടിയോസ് ഉദ്ഘാടനം ചെയ്തു
Sunday, November 23, 2014 6:13 AM IST
അബുദാബി: സെന്റ് സ്റീഫന്‍സ് സിറിയന്‍ യാക്കോബായ ഇടവകയുടെ ഈ വര്‍ഷത്തെ കൊയ്ത്തുതസവം മുസഫ മലയാളി സമാജത്തില്‍ മുംബൈ, യുഎഇ, ഭദ്രാസനങ്ങളുടെ മെത്രാപോലീത്താ തോമസ് മോര്‍ അലക്സാണ്ര്ടിയോസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

ഗൃഹാതുരത്വമുണര്‍ത്തുന്ന നാടന്‍ ഭക്ഷണ വിഭവങ്ങള്‍, വനിതാ തട്ടുകടകള്‍, സരിഗ എന്റര്‍ടെയിന്‍മെന്റ് സംഗീത ഹാസ്യ കലാസന്ധ്യ, അമേരിക്കന്‍ ലേലം, കുട്ടികളുടെ കിഡ്സ് സോണ്‍ എന്നിവ ഈ വര്‍ഷത്തെ ആഘോഷത്തിന്റെ പ്രത്യേകതകളായിരുന്നു.

ഇടവക വികാരി ഫാ. ജിബി ഇച്ചിക്കോട്ടില്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, ഇടവക സെക്രട്ടറി ഏബ്രഹാം പോത്തന്‍, ജനറല്‍ കണ്‍വീനര്‍ പി.ഐ വര്‍ഗീസ്, ട്രസ്റി വിനു ജേക്കബ് പീറ്റര്‍, ജോബി പി. കോശി, ഷാജി എം. ജോര്‍ജ്, യുഎഇയിലെ വിവിധ ഇടവക വികാരിമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള