യാത്രയയപ്പ് നല്‍കി
Sunday, November 23, 2014 6:12 AM IST
കുവൈറ്റ് സിറ്റി: 17 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാവുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഹവല്ലി യൂണിറ്റിലെ പ്രധാന പ്രവര്‍ത്തകനും ഹവല്ലി മേഖലയില്‍ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന അബ്ദുള്‍ കബീറിന് ഹവല്ലിനുഗ്രഹവല്ലി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയപ്പ് നല്‍കി.

യാത്രയയപ്പ് സമ്മേളനം എന്‍. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍, ആര്‍.നാഗനാഥന്‍, അബ്ദുള്‍ നിസാര്‍, മുരളി പുനലൂര്‍, ഗോപാലന്‍, വിനോദ് കെ.ജോണ്‍, സജിത്ത് കടലുണ്ടി, ഉണ്ണികൃഷ്ണന്‍, ജൈസണ്‍ പോള്‍, ടി.വി.ഹിക്മത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ശ്രീജിത്ത് ഗാനാലാപനം നടത്തി. കല കുവൈറ്റിന്റെ സ്നേഹോപഹാരം ജനറല്‍ സെക്രട്ടറി ടി.വി.ജയനും യൂണിറ്റുകളുടെ സ്നേഹസമ്മാനം മുസ്തഫയും കബീറിന് കൈമാറി. യാത്രയയപ്പിന് അബ്ദുള്‍ കബീര്‍ മറുപടി പ്രസംഗം നടത്തി.

ചടങ്ങിന് മുരളി പുനലൂര്‍ സ്വാഗതവും സുധീര്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍