ഉസ്മാന്‍ ഇരുമ്പുഴിക്ക് യാത്രയയപ്പ് നല്‍കി
Sunday, November 23, 2014 6:10 AM IST
ജിദ്ദ: സാധാരണ പ്രവാസികളുടെ പ്രശ്നങ്ങളില്‍ എന്നും ഇടപെട്ട് ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്ന ഒരു പത്രപ്രവര്‍ത്തകനും അതിലുപരി പ്രവാസികളുടെ നൊമ്പരങ്ങളും സ്പന്ദനങ്ങളും ഒപ്പിയെടുത്ത എഴുത്തുകാരനും കാര്‍ട്ടൂണിസ്റുമാണ് ഉസ്മാന്‍ ഇരുമ്പുഴിയെന്ന് ഒഐസിസി നല്‍കിയ യാത്രയയപ്പിലെ പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.

മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അദേഹത്തിന് ഒഐസിസി ജിദ്ദ ബവാദി ഏരിയ കമ്മിറ്റിയാണ് യാത്രയയപ്പ് നല്‍കിയത്.

യോഗത്തില്‍ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് ദോസ്ത് അധ്യക്ഷത വഹിച്ചു. ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘടനകളുടെ മുഖ്യ ലക്ഷ്യം ജീവകാരുണ്യ സാമുഹ്യ പ്രവര്‍ത്തനമാണെന്നും ഒഐസിസി അതിന്റെ പ്രവര്‍ത്തനം ഈ മേഖലയില്‍ കൂടുതല്‍ സജീവമാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുനീര്‍ പറഞ്ഞു.

ചടങ്ങില്‍ ഇന്ദിരാ ഗാന്ധിയുടെ 97 -ാമത് ജന്മദിനത്തോടനുബന്ധിച്ചു ഗ്ളോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ അനുസ്മരണ പ്രഭാഷണം നടത്തി.

ബവാദി കമ്മിറ്റിയുടെ അംഗത്വ കാര്‍ഡ് വിതരണം ജിദ്ദാ കമ്മിറ്റി ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ കെരീം ഹാജിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഉസമന്‍ ഇരുംബുഴിക്കു ഷരീഫ് എളങ്കൂര്‍ ഉപഹാരം സമ്മാനിച്ചു. റീജിയണല്‍ കമ്മിറ്റി ഭാരവാഹികളെ ഷാള്‍ അണിയിച്ചു ആദരിച്ചു. അലവി അറുവീട്ടില്‍, സാക്കീര്‍ ഹുസൈന്‍ എടവണ്ണ, ജോഷി വര്‍ഗീസ്, നൌഷാദ് അടൂര്‍, ഷറഫുദ്ദീന്‍ കായംകുളം, രാജശേഖരന്‍, ഷുക്കൂര്‍ വക്കം, മജീദ് നഹ, തക്ബീര്‍ പന്തളം, വിലാസ് അടൂര്‍, മുജീബ് മൂത്തേടം, മുജീബ് തൃത്താല, ഹാഷിം കോഴിക്കോട്, നാസര്‍ ജമാല്‍, സലീം കൂട്ടായി, മുഹമ്മദ് ഷരീഫ്, ഫിറോസ് കാരകുന്ന്, എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി വിശ്വനാഥന്‍ സ്വാഗതവും ഷാനവാസ് ബാബു നന്ദിയും പറഞ്ഞു. ഇ.പി ഹംസ, നൌഷാദ് പാണ്ടിക്കാട്, അയൂബ്, മണികണ്ഠന്‍, ഉസ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍