ഡോ. മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപോലീത്തായ്ക്ക് സൂറിച്ചില്‍ വരവേല്‍പ്പ് നല്‍കി
Sunday, November 23, 2014 6:06 AM IST
സൂറിച്ച്: യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ എത്തിച്ചേര്‍ന്ന യാക്കോബായ സുറിയാനി സഭയിലെ ഡോ. മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപോലീത്തായ്ക്ക് വിശ്വാസികള്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി.

യുകെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനം പകര്‍ത്തിയാക്കിയശേഷമാണ്. പിതാവ് സൂറിച്ചില്‍ എത്തിച്ചേര്‍ന്നത്.

സൂറിച്ചില്‍ എത്തിയ തിരുമേനി ഈ ദേശത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും ആര്‍ത്തിലെ മോര്‍ ഔഗേന്‍ ദയറാ സന്ദര്‍ശിക്കുന്നതുമാണ്. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ഇടവകകള്‍ സന്ദര്‍ശിക്കുന്നതും അഹോക് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നതുമാണ്.