എയര്‍ ഇന്ത്യാ പാസഞ്ചര്‍ കസ്റമര്‍ സര്‍വീസ് ഇന്ത്യയില്‍ വര്‍ധിപ്പിക്കുന്നു
Saturday, November 22, 2014 10:34 AM IST
ഫ്രാങ്ക്ഫര്‍ട്ട്: എയര്‍ ഇന്ത്യാ സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് മെംബറായതിനുശേഷം ഇന്ത്യയിലെ പാസഞ്ചര്‍ കസ്റമര്‍ സര്‍വീസ് ഇന്ത്യയില്‍ വര്‍ധിപ്പിക്കുന്നു.

ഇതുവരെ എയര്‍ ഇന്ത്യയുടെ സിറ്റി ബ്യുറോകളില്‍ നിന്നും രാജ്യമൊട്ടാകെ പ്രാബല്യത്തില്‍ ഉണ്ടായിരുന്ന സെന്‍ട്രല്‍ കോള്‍ സെന്ററില്‍ നിന്നും മാത്രമാണ് പാസഞ്ചര്‍ കസ്റമര്‍ സര്‍വീസ് ലഭിച്ചിരുന്നത്. ഇത് ഫലപ്രദമായി നടന്നിരുന്നില്ല. എന്നാല്‍ സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് മെംബറായതിനുശേഷം പാസഞ്ചര്‍ കസ്റമര്‍ സര്‍വീസിനെപ്പറ്റി ലഭിച്ചകൊണ്ടിരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ കോള്‍ സെന്ററിന് പുറമെ ഡല്‍ഹി, മുബൈ, കൊല്‍ക്കൊത്ത, ചെന്നൈ എന്നിവിടങ്ങളില്‍ പാസഞ്ചര്‍ കസ്റമര്‍ സര്‍വീസ് തുടങ്ങി. സെന്‍ട്രല്‍ കോള്‍ സെന്റര്‍ ഉള്‍പ്പെടെ മറ്റ് കസ്റമര്‍ സര്‍വീസ് ഓഫീസ് ടെലഫോണ്‍ നമ്പറുകള്‍ താഴ കൊടുത്തിരിക്കുന്നു.

എയര്‍ ഇന്ത്യാ സെന്‍ട്രല്‍ കോള്‍ സെന്റര്‍ 18001801407. ഡല്‍ഹി: 01149637522, 01125653385, മുബൈ: 02266858097, 02226168250, കൊല്‍ക്കൊത്താ: 03325119982, 08336918921, ചെന്നൈ: 04422562011, 04422566002.

ഈ കോള്‍ സെന്ററില്‍ നിന്നും മറ്റ് പാസഞ്ചര്‍ കസ്റമര്‍ സര്‍വീസ് ഓഫീസുകളില്‍ നിന്നും എയര്‍ ഇന്ത്യയുടെ ലോക വ്യാപകമായ എല്ലാ ഫ്ളൈറ്റുകളെക്കുറിച്ചുമുള്ള വിവരങ്ങളും പാസഞ്ചറിനുവേണ്ട എല്ലാ സര്‍വീസും ലഭിക്കുമെന്ന് എയര്‍ ഇന്ത്യാ പാസഞ്ചര്‍ കസ്റമര്‍ സര്‍വീസ് മാനേജര്‍ അറിയിച്ചു. എന്നാല്‍ ലോകമാകമാനം ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള കേരളത്തില്‍ ഒരു പാസഞ്ചര്‍ കസ്റമര്‍ സര്‍വീസ് ഓഫീസ് തുറന്നില്ല എന്നത് ഖേദകരമാണ്. ഇത് എയര്‍ ഇന്ത്യാ പാസഞ്ചര്‍ കസ്റമര്‍ സര്‍വീസ് മാനേജരെ ഈ റിപ്പാര്‍ട്ടര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍