തോമസ് കൈലാത്തിനെ പ്രസിഡന്റ് ഒബാമ അവാര്‍ഡ് നല്‍കി ആദരിച്ചു
Saturday, November 22, 2014 8:43 AM IST
വാഷിംഗ്ടണ്‍ ഡിസി: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സയന്‍സ് സിസ്റത്തിന് സമഗ്ര സംഭാവന നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് കൈലാത്തിന് (72) നവംബര്‍ 20 ന് വൈറ്റ് ഹൌസില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് അവാര്‍ഡ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സമ്മാനിച്ചു.

1935 ല്‍ സിറിയന്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് കേരളത്തില്‍ ജനിച്ച തോമസ് കൈലാത്ത് ഇന്ത്യന്‍ സിവിലിയന്‍സിനു നല്‍കുന്ന പരമോന്നത ബഹുമതിയായ പത്മഭൂഷന്‍ സ്ഥാനത്തിനര്‍ഹനായിട്ടുണ്ട്.

ടെലി കമ്യൂണിക്കേഷനില്‍ പൂനയില്‍ നിന്നും ഡിഗ്രിയും മാസചുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദവും തോമസ് കരസ്ഥമാക്കിയിട്ടുണ്ട്.

സ്റാന്‍ ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എന്‍ജിനിയറിംഗ്, ഗണിത സാസ്ത്രം എന്നിവയില്‍ ഗവേഷണം തുടരുന്നു. തോമസ് കൈലാത്തിന് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന 18 ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനെന്ന സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

'ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെ ആദരിക്കുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു'. അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുത്ത ഒബാമ പറഞ്ഞു. ഇന്ത്യന്‍ ജനതക്ക് അഭിമാനത്തിന് വക നല്‍കുന്നതാണ് ഡോ. തോമസ് കൈലാത്തിന്റെ ഈ അപൂര്‍വ നേട്ടം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍