ഒമ്പതാമത് മലങ്കര കത്തോലിക്കാ കണ്‍വന്‍ഷന്‍ കിക്ക്ഓഫ് ചെയ്തു
Saturday, November 22, 2014 8:43 AM IST
വാഷിംഗ്ടണ്‍: 2015 ഓഗസ്റില്‍ നടക്കാന്‍ പോകുന്ന ഒമ്പതാമത് മലങ്കര കത്തോലിക്കാ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ് ചെയ്തു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന കണ്‍വന്‍ഷന് വേദിയാകാന്‍ പോകുന്നത് വെര്‍ജീനിയയിലെ ലിസ്ബര്‍ഗിലെ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററാണ്.

നവംബര്‍ ഒമ്പതിന് വാഷിംഗ്ടണ്‍ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് കണ്‍വന്‍ഷന്‍ കിക്ക്ഓഫ് ചെയ്തത്. വാഷിംഗ്ടണ്‍ ഇടവകയിലെ ഡോ. സിന്ധു സ്റീഫന്‍ കണ്‍വന്‍ഷന്റെ ഗ്രാന്‍ഡ് മെഗാ സ്പോണ്‍സറാണ്.

മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുവാനും കൂടുതല്‍ പ്രശോഭിപ്പിക്കാനും കണ്‍വന്‍ഷന് സാധിക്കുമെന്ന് കിക്ക്ഓഫ് കര്‍മ്മം നിര്‍വഹിച്ച് തോമസ് മാര്‍ യൌസേബിയോസ് മെത്രാപോലീത്ത പ്രത്യാശ പ്രകടിപ്പിച്ചു. വാഷിംഗ്ടണ്‍ ഇടവകയിലെ ടി.സി. ഗീവര്‍ഗീസ്, ഐസക് ജോര്‍ജ്, ജേക്കബ് തോമസ്, വര്‍ഗീസ് ജോര്‍ജ്, മാത്യു ജോണ്‍, തോമസ് ഫിലിപ്പ്, രാജീവ് ശങ്കരത്തില്‍, ജോസഫ് കളംപനായില്‍, ജസ്റിന്‍ തോമസ്, ജിജി, പ്രദീപ് ചുണ്ടുവാലേല്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ ഗോള്‍ഡന്‍ സ്പോണ്‍സേഴ്സാണ്.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്