'ഇന്ദിരാജി മരണ ഭയം കൂടാതെ രാജ്യഭരണം നടത്തിയ അതുല്യ ഭരണാധികാരി'
Saturday, November 22, 2014 8:41 AM IST
ജിദ്ദ: മരണ ഭയം കൂടാതെ രാജ്യഭരണം നടത്തിയ ഇന്ദിരാജിയെ പോലെ ലോക ചരിത്രത്തില്‍ ശക്തയായ മറ്റെരു നേതാവും ഉണ്ടാകുകയില്ലെന്ന് ഒഐസിസി ജിദ്ദ കമ്മിറ്റി വൈസ് പ്രസിഡന്റ് രാജശേഖരന്‍ അഞ്ചല്‍ അഭിപ്രായപെട്ടു.

വെസ്റേണ്‍ റിജണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധിയുടെ 97-ാമത് ജന്മദിനത്തോടനുബന്ധിച്ചു ചടങ്ങില്‍ അനുസരണ പ്രഭാഷണം നടത്തുകയായിരുന്നു രാജശേഖരന്‍.

ബംഗ്ളാദേശ് യുദ്ധത്തില്‍ അമേരിക്കാന്‍ സമ്രാജത്തിന്റെ ഭിക്ഷണിക്ക് വഴങ്ങാതെ സ്വധൈര്യം രാജ്യ താത്പര്യവുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞു. തന്റെ ശത്രു രാജ്യമായാണ് ഇസ്രായിലിനെ കാണുന്നതെന്ന് രണ്ടു ദശാബ്ദക്കാലം രാജ്യം ഭരിച്ച ഇന്ദിരക്ക് പ്രഖ്യാപിക്കുവാന്‍ മടിയുണ്ടായിരുന്നില്ല. 'ഗരീബി ഹഡാവോ' പോലെ പാവപെട്ടവരെ സഹായിക്കുന്ന മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് ജന ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്നും ഇതിനുള്ള നയ പരിപാടികളുമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ ശ്ളാഘനീയമാണെന്നും രാജശേഖരന്‍ തുടര്‍ന്നു പറഞ്ഞു.

റീജണല്‍ പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ റഷീദ് കൊളത്തറ, ഇസ്മയില്‍ നിരാട്, അബ്ദുറഹീം ഇസ്മയില്‍, അലി റാവുത്തര്‍, റോയ് മാത്യു, ജനറല്‍ സെക്രട്ടറിമാരായ ജോഷി വര്‍ഗീസ്, നൌഷാദ് അടൂര്‍, വൈസ് പ്രസിഡന്റുമാരായ ഷറഫുദ്ദീന്‍ കായകുളം, ശുക്കൂര്‍ വക്കം, സെക്രട്ടറിമാരായ താഹിര്‍ ആമയൂര്‍, പി.പി. ഹഷീം, മുജീബ് തൃത്താല, രഞ്ചു സ്റീഫന്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ മുജീബ് മുത്തേടത്ത്, ജിതേഷ് പാലക്കാട്, ഓഡിറ്റര്‍ വിലാസ് അടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും സെക്രട്ടറി സലിം കൂട്ടായി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍