ഡബ്ള്യുഎംസി ദമാം വനിതാദേവിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനവും കേരളപിറവിയും ആഘോഷിച്ചു
Saturday, November 22, 2014 8:37 AM IST
ദമാം: വേള്‍ഡ് മലയാളി കൌണ്‍സില്‍ ദമാം, വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനവും കേരളപിറവിയും ആഘോഷിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ഡോ. സിന്ധു ബിനു അധ്യക്ഷ പ്രസംഗം നടത്തി. ഡബ്ള്യുഎംസി വിവിധ കലാപരിപാടികള്‍ അവധരിപ്പിച്ചു. കൊച്ചുകുഞ്ഞുങ്ങള്‍ക്ക് അവര്‍ ശിശുദിനാശംസകളും 58-ാമത് ജന്മദിനം ആഘോഷിക്കുന്ന കേരളപിറവിയുടെ ആശംസകളും നേര്‍ന്നു. തുടര്‍ന്ന് ഡബ്ള്യുഎംസി ദമാം ശാഖയുടെ ചെയര്‍മാന്‍ ടിക്സന്‍ ഫെര്‍ണാണ്ടസ്, പ്രസിഡന്റ് ഇടത്തൊടി കെ. ഭാസ്കരന്‍, വനിതാവിഭാഗം വൈസ്ചെയര്‍മാന്‍ ബിന്ദു സാജന്‍, എക്സിക്യുട്ടീവ് അംഗം മജ്ബൂറ നൌഫല്‍, ഡബ്ള്യുഎംസി ഭരണവിഭാഗം ഗ്ളോബല്‍ വൈസ് പ്രസിഡന്റ് മൂസ കോയ, എക്സിക്യുട്ടീവ് അംഗം സവിത ബിജു എന്നിവരും സദസിനെ അഭിസംബോധന ചെയ്തു.

ശിശുദിനത്തിന്റെയും കേരളപിറവിയുടെയും പ്രാധാന്യം മലയാളികള്‍ ലോകമെമ്പാടും കൊണ്ടാടുന്നതിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. എക്സിക്യുട്ടീവ് അംഗം സിബിലാ ടിക്സന്‍ നന്ദി പ്രകാശിപ്പിച്ചു.

ചടങ്ങിന് ഡബ്ള്യുഎംസി അംഗങ്ങളുടെ കുട്ടികളുടെ കേരളത്തനിമയാര്‍ന്ന വിവധ നൃത്തനൃത്യങ്ങള്‍, ടാബ്ളോകള്‍, ഗാനങ്ങള്‍ എന്നിവ പരിപാടികള്‍ക്ക് മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം