ജനക്പുരിയില്‍ രണ്ടാമത് ഭക്ഷ്യമേളക്ക് തുടക്കമായി
Friday, November 21, 2014 10:12 AM IST
ന്യൂഡല്‍ഹി: രണ്ടാമത് ഭക്ഷ്യമേളക്ക് നവംബര്‍ 21ന് (വെള്ളി) ജനക്പുരി ഡല്‍ഹി ഹാത്ത് മൈതാനിയില്‍ തുടക്കമായി. മൂന്നു ദവിസം നീണ്ടുനില്‍ക്കുന്ന ഭക്ഷ്യമേള 23 ന് സമാപിക്കും. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം.

ആസ്പിരന്റ്സ് ഇവന്റും ഡല്‍ഹി ടൂറിസവും ടൈംസ് സിറ്റിയും സംയുക്തമായാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ മേളയില്‍ ലഭ്യമാണ്. വിവിധ രൂചിക്കൂട്ടുകള്‍ രുചിച്ചറിയുവാനും ആസ്വദിക്കുവാനും നിരവധിയാളുകള്‍ പ്രായഭേദമെന്യെ ഒറ്റയ്ക്കും കൂട്ടായും മേളയില്‍ എത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ മേളയില്‍ സംഗീതവും വിവിധ സാംസ്കാരിക പരിപാടികളും ആസ്വദിക്കാന്‍ സംഘാടകര്‍ അവസരം ഒരുക്കിയിട്ടുണ്ട്.

വിവിധ സ്റാളുകളിലായി പ്രമുഖ കമ്പനികള്‍ രുചികരമായ വിഭവങ്ങളുമായി മേളയില്‍ പങ്കെടുക്കുന്നു.