അഡ്വ. സത്യന്‍ പുത്തൂരിനെ ആദരിച്ചു
Friday, November 21, 2014 9:55 AM IST
ബംഗളൂരു: നോര്‍ത്ത് വെസ്റ്റ് കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ മലയാളി അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവ് അഡ്വ. സത്യന്‍ പുത്തൂരിനെ ആദരിച്ചു. സമാജം പ്രസിഡന്റ് ആര്‍. മുരളീധര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ചെറിയാന്‍, സെക്രട്ടറി ഇ. രഘുത്തമന്‍, ജോയിന്റ് സെക്രട്ടറി ബാബു, ചിത്തരഞ്ജന്‍, അഡ്വ. സത്യന്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കഴിഞ്ഞയാഴ്ച പാരീസില്‍ നടന്ന ചടങ്ങില്‍ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫാണ് അഡ്വ. സത്യന്‍ പുത്തൂരിന് അവാര്‍ഡ് സമ്മാനിച്ചത്.