ബഥേല്‍ വിശ്വാസ സാഗരമാകും; അഗ്നി അഭിഷേകത്തിനായി യുകെ
Friday, November 21, 2014 8:18 AM IST
ബ്രാഡ്ഫോര്‍ഡ്: പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ആത്മീയ അഗ്നി അഭിഷേകത്തിന്റെ നിറച്ചാലുകള്‍ ഒഴുകുന്ന ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും സംയുക്തമായി നയിക്കുന്ന അഭിഷേകാഗ് നി കണ്‍വന്‍ഷന്‍ വേദിയായ ബഥേല്‍ സെന്റര്‍ വിശ്വാസ സാഗരമാകും.

കഴിഞ്ഞദിവസം സമാപിച്ച അതിരമ്പുഴ അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ ലക്ഷക്കണക്കിനു വിശ്വാസികളാണ് ദൈവാനുഗ്രഹങ്ങള്‍ പ്രാപിച്ചത്. ഇപ്പോള്‍ ആലപ്പുഴയില്‍ നടക്കുന്ന അഭിഷേകാഗ് നി കണ്‍വന്‍ഷന് അസംഖ്യം വിശ്വാസികളാണ് സംബന്ധിക്കുന്നത്.

പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത മാഞ്ചസ്റര്‍ അഭിഷേകാഗ് നി കണ്‍വന്‍ഷനുശേഷം ഫാ. സേവ്യര്‍ഖാന്‍ അഭിഷേകാഗ് നി കണ്‍വന്‍ഷനായി യുകെയില്‍ എത്തുമ്പോള്‍ വിപുലമായ ഒരുങ്ങളാണ് ബഥേല്‍ സെന്ററില്‍ നടപ്പാക്കുന്നത്.

ഫാ. ബിനോയി കരിമരുതുങ്കലും ഫാ. സോജി ഓലിക്കലും നയിച്ച വൈദികരുടെ താമസിച്ചുള്ള ധ്യാനത്തിലൂടെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം വൈദികരിലൂടെ യൂറോപ്പിലെങ്ങും അഗ്നി അഭിഷേകം വ്യാപിക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം