ബ്രിസ്ബന്‍ സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Friday, November 21, 2014 8:18 AM IST
ബ്രിസ്ബന്‍: സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ചെംസൈഡ് ക്രേഗ്സലി സ്റേറ്റ് പ്രൈമറി സ്കൂള്‍ ഹാളില്‍ ദിവ്യബലിയോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികള്‍ക്ക് സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂള്‍ പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്‍ നേതൃത്വം നല്‍കി.

ബൈബിള്‍ കലോത്സവം 2014 വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സീറോ മലബാര്‍ ക്യൂന്‍സ് ലാന്‍ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, ഫാ. തോമസ് മണിമല, ഫാ. പോള്‍ ചക്കാനിക്കുന്നേല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ ബാബു മാത്യു 2014 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനു ചാക്കോ സ്വാഗതവും ജസ്റിന്‍ ജോളി കരുമത്തി നന്ദിയും പറഞ്ഞു. സമൂഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി