മോന്‍സ് ജോസഫ് അഴിമതിയുടെ കറപുരളാത്ത യുവ നേതാവ് : മാര്‍ ബോസ്കോ പുത്തൂര്‍
Friday, November 21, 2014 8:16 AM IST
മെല്‍ബണ്‍: പ്രവാസി കേരളാ സന്ധ്യാ ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ് മെല്‍ബണ്‍ രൂപതയുടെ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി.

കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരില്‍ നിന്നും വ്യത്യസ്തനായ അഴിമതിയുടെ കറപുരളാത്ത യുവനേതാവ് മോന്‍സ് ജോസഫിന്റെ ഈ വ്യക്തിത്വം നിലനിര്‍ത്തുന്നതിനും മാര്‍ ബോസ്കോ പുത്തൂര്‍ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.

30 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ കേരളത്തിലെയും ഓസ്ട്രേലിയയിലെയും സമകാലിക സംഭവങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സീറോ മലബാര്‍ സൌത്ത് ഈസ്റ് വികാരി ഫാ. ഏബ്രഹാം കുന്നത്തോലില്‍, മെല്‍ബണ്‍ ക്നാനായ കാത്തോലിക്ക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി, പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍, ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓഷ്യാന കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പൈനാടത്ത്, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സെക്രട്ടറി സജി മുണ്ടയ്ക്കല്‍, സൌത്ത് ഈസ്റ് ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഷാജു കുത്തനാപ്പളളി എന്നിവരും സന്നിഹിതരായിരുന്നു.