സാംകുട്ടി ജോര്‍ജിന് ദമാം നവോദയ ടൌണ്‍ ഏരിയ യാത്രാ ടിക്കറ്റ് നല്‍കി
Friday, November 21, 2014 8:15 AM IST
ദമാം: ജോലിചെയ്യുന്നതിനിടയില്‍ സിഗാലയില്‍നിന്ന് താഴേക്കുവീണ് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന ദമാം നവോദയ ടൌണ്‍ ഏരിയായിലെ സിറ്റി യൂണിറ്റ് അംഗം തിരുവനന്തപുരം സ്വദേശി സം കുട്ടി ജോര്‍ജിന് യൂണിറ്റ് പ്രവര്‍ത്തകര്‍ യാത്രാ ടിക്കറ്റ് നല്‍കി.

ദമാമിലെ നക്കീല്‍ പ്രദേശത്ത് താമസിച്ച് നിര്‍മാണ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തിന്റെ ഇടതുകൈക്കും കണ്ണിനും സാരമായി പരിക്കേറ്റിരുന്നു. കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു അംഗം കൊല്ലം സ്വദേശി നജീബ് ഖാന്‍ ഇരുകാലുകള്‍ക്കും പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം