നവയുഗം ശിശുദിനം ആഘോഷിച്ചു
Friday, November 21, 2014 8:15 AM IST
ദമാം: നവയുഗം ബാലവേദി വര്‍ണാഭമായ പരിപാടികളോടുകൂടി ചാച്ചാജിയുടെ 125-ാമത് ജന്മദിനം ആഘോഷിച്ചു. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പ്രച്ഛന്നവേഷ മത്സരം, പ്രശ്നോത്തരി, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. മത്സരങ്ങളുടെ ഇടവേളകളില്‍ കുട്ടികള്‍ ദേശഭക്തിഗാനങ്ങളും നൃത്ത നൃത്യങ്ങളും അവതരിപ്പിച്ചു. പ്രച്ചന്നവേഷ മത്സരത്തില്‍ വൈവിദ്യമാര്‍ന്ന വേഷങ്ങള്‍ അരങ്ങില്‍ എത്തി. പ്രസംഗ മത്സരത്തില്‍ നാമറിയുന്ന ചാച്ചാജി, ശിശുക്ഷേമവും വെല്ലുവിളികളും എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ അവരുടെ പ്രസംഗിക്കാനുള്ള കഴിവ് തെളിയിച്ചു. കുട്ടികള്‍ വളരെ ആവേശത്തോടെയാണ് ഓരോ പരിപാടിയിലും പങ്കെടുത്തത്.

മത്സരങ്ങള്‍ക്കും കലാപരിപാടികള്‍ക്കും ശേഷം കുട്ടികള്‍ നയിച്ച സാംസ്കാരിക സമ്മേളനവും വളരെ ശ്രദ്ധേയമായി. ബാലവേദി പ്രസിഡന്റ് ആര്‍ദ്ര ഉണ്ണി അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ബാലവേദി കോഓര്‍ഡിനേറ്റര്‍ ഖദീജ ഹബീബ് സ്വാഗതവും ഫയാസ് ഹബീബ് നന്ദിയും പറഞ്ഞു. സയിദ് ഹമാദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി അജയ് ഷാജി, വൈസ് പ്രസിഡന്റ് ഫര്‍ഹാന പര്‍വീണ്‍, ജോയിന്റ് സെക്രട്ടറി ഐശ്വര്യ രാജന്‍, ഫാത്തിമ റിയാസ്, ഗംഗ ഗുണശീലന്‍, സുരജ് ശ്രീലാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുഞ്ഞു കവയത്രി സൈന ഫാത്തിമ (തേന്മാവും കൂട്ടുകാരും), അജയ് ഷാജി, ഫര്‍ഹാന പര്‍വീണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മത്സരത്തില്‍ പങ്കെടുത്തു വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

ഷാജി മതിലകം, ജമാല്‍ വല്യാപ്പള്ളി, സാജന്‍ കണിയാപുരം, നവാസ് തിരുവനന്തപുരം, ലീന ഉണ്ണി, ലീന ഷാജി, റീജ ഹനീഫ, സിനി റിയാസ്, സുമി ശ്രീലാല്‍, മിനി, വര്‍ഗീസ്, ശിബുകുമാര്‍, രജിലാല്‍, അരുണ്‍ ചാത്തന്നൂര്‍, സുജ റോയ്, ഷെമിറാ ഷാജഹാന്‍, പ്രതിഭ പ്രിജി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം