ആര്‍എന്‍ ലൈസന്‍സ് പരീക്ഷാ പരിശീലനമായി എന്‍ക്ളക്സ് കോച്ചിംഗ് ക്ളാസ്
Friday, November 21, 2014 8:14 AM IST
ഫിലാഡല്‍ഫിയ: ആര്‍എന്‍ ലൈസന്‍സ് പരീക്ഷാ പരിശീലനമായി പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) നല്‍കുന്ന എന്‍ക്ളക്സ് കോച്ചിംഗ് ക്ളാസ്, പഠിതാക്കളോരോരുത്തര്‍ക്കും വേറിട്ടുള്ള കണിശമായ അധ്യാപനശ്രദ്ധ എന്ന രീതിയില്‍, വിജയദിശാ സ്പര്‍ശിയാകുന്നു എന്ന് പിയാനോ പ്രസിഡന്റ് മേരി ഏബ്രാഹം അഭിപ്രായപ്പെട്ടു. ബ്രിജിറ്റ് പാറപ്പുറത്ത് എഡ്യൂക്കേഷന്‍ കോഓര്‍ഡിനേറ്ററായി ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു. സൂസന്‍ സാബു കണ്‍വീനറാണ്. പിയാനോ പ്രസിഡന്റ് എമേരിറ്റ്സ് ബ്രിജിറ്റ് വിന്‍സന്റ്, വൈസ് പ്രസിഡന്റ് മറിയാമ്മ ഏബ്രാഹം, ട്രഷറര്‍ വല്‍സാ തട്ടാര്‍കുന്നേല്‍, ലൈലാ മാത്യൂ എന്നിവര്‍ കാര്യദര്‍ശികളാണ്.

സെയ്ഫ് എഫക്ടീവ് കെയര്‍ എണ്‍വയോണ്‍മെന്റ് (കോഓര്‍ഡിനേറ്റഡ് കെയര്‍, സെയ്ഫ്റ്റി ആന്‍ഡ് ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍), ഹെല്‍ത്ത് പ്രൊമോഷന്‍സ് ആന്‍ഡ് മെയ്ന്റനന്‍സ്, സൈക്കോ സോഷ്യല്‍ ഇന്റഗ്രിറ്റി, ബേസിക് കെയര്‍ ആന്‍ഡ് കംഫര്‍ട്, ഫാര്‍മക്കോളജിക്കല്‍ തെറപ്പീസ്, റിഡക്ഷന്‍ ഓഫ് റിസ്ക് പൊട്ടന്‍ഷ്യല്‍, ഫിസിയോളജിക്കല്‍ അഡാപ്റ്റേഷന്‍ എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ക്ളാസുകളാണ് മുഖ്യം.

ഏറെ പഠിതാക്കള്‍ രജിസ്റര്‍ ചെയ്ത് ക്ളാസ് വിജയകരമായി പുരോഗമിക്കുന്നു. രണ്ടാഴ്ച്ചയിലെ ഒരു ഞായറാഴ്ച്ച വീതം ഫിലാഡല്‍ഫിയയിലെ പമ്പാ കോണ്‍ഫറന്‍സ് ഹാളിലാണ് ക്ളാസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മേരി ഏബ്രാഹം (പ്രസിഡന്റ്) 610 850 2246, ബ്രിജിറ്റ് പാറപ്പുറത്ത് (എഡ്യൂക്കേഷന്‍ കോഓര്‍ഡിനേറ്റര്‍) 215 494 6753, വല്‍സാ തട്ടാര്‍കുന്നേല്‍ (ട്രഷറര്‍) 845 701 6139, സൂസന്‍ സാബു (കണ്‍വീനര്‍) 215 350 8657.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍