വാഷിംഗ്ടണിലെ മലങ്കര കത്തോലിക്കര്‍ക്ക് പുതിയ ദേവാലയം
Friday, November 21, 2014 8:14 AM IST
വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ മലങ്കര കത്തോലിക്കാസമൂഹത്തിന് അഭിമാനത്തിന്റെയും ദൈവപരിപാലനയുടെയും നിമിഷങ്ങളായിരുന്നു നവംബര്‍ ഒമ്പത് (ഞായര്‍).

വാഷിംഗ്ടണിലെ ലത്തീന്‍ അതിരൂപതയുടെ അകമഴിഞ്ഞ ഔദാര്യത്തിന്റെയും സഭാത്മക ഐക്യത്തിന്റെയും ഫലമായി വാഷിംഗ്ടണ്‍ മലങ്കര കത്തോലിക്കാ സമൂഹത്തിന് ആരാധനക്കായി ഫോറസ്റ് വില്ലിലെ മനോഹരമായ ദേവാലയം വിട്ടുതന്നു.

വാഷിംഗ്ടണ്‍ മലങ്കര കത്തോലിക്കാ ഇടവകയുടെ പാസ്റര്‍ ഫാ. മത്തായി മണ്ണൂര്‍ വടക്കേതില്‍ ഫോറസ്റ് വില്ലിലെ വൈദിക മന്ദിരത്തില്‍ താമസിച്ച് ലത്തീന്‍ സമൂഹത്തിന്റെയും മലങ്കര സമൂഹത്തിന്റെയും ആധ്യാത്മികവും ആരാധനപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കും. മലങ്കര കത്തോലിക്കാ മെത്രാപോലീത്ത തോമസ് മാര്‍ യൂസേബിയോസും വാഷിംഗ്ടണ്‍ അതിരൂപതയും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു ക്രമീകരണം ഉണ്ടായത്.

നവംബര്‍ ഒമ്പതിന് (ഞായര്‍) രാവിലെ 11ന് തോമസ് മാര്‍ യൂസേബിയോസ് ആദ്യമായി മലങ്കര റീത്തില്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് ദേവാലയത്തിന്റെ ഉപയോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്