പാര്‍ട്ടി പ്രതിനിധിയായി കെ.എഫ്. വര്‍ഗീസ് വത്തിക്കാനില്‍
Friday, November 21, 2014 8:13 AM IST
കൊളോണ്‍: കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജര്‍മന്‍ മലയാളിയുമായ കെ.എഫ്. വര്‍ഗീസ് (ചങ്ങനാശേരി) നവംബര്‍ 23 ന് വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധപ്രഖ്യാപനചടങ്ങില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ പി.സി. തോമസ് അറിയിച്ചു. വര്‍ഗീസ് 21ന് കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു.

ചാവറ അച്ചനേയും എവുപ്രാസിയാമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് നവംബര്‍ 23 ന് (ഞായര്‍) രാവിലെ പത്തിനാണ് വത്തിക്കാനില്‍ നടക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍