ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘനാളായി താമസിച്ചുവരുന്ന റാന്നി, മുള്ളന്‍കുഴി തടത്തില്‍ കുടുംബാംഗം വര്‍ഗീസ് ടി. ചാക്കോ (സണ്ണി- 60) ബുധനാഴ്ച സ്വവസതിയില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച നടക്കും. പ്രക്കാനം പവ്വക്കര തുണ്ടിയില്‍ കുടുംബാംഗമായ മറിയാമ്മ ചാക്കോ (അമ്മാള്‍) സഹധര്‍മ്മിണിയാണ്. അനീഷ് ചാക്കോ, ഷാനി ജോര്‍ജ് എന്നിവര്‍ മക്കളാണ്. ബെറ്റ്സി ചാക്കോ, ജിംസ് ജോര്‍ജ് (ടെക്സസ്) എന്നിവര്‍ ജാമാതാക്കളും, ജോനാഥന് ചാക്കോ ഏക പേരക്കുട്ടിയുമാണ്. മുള്ളന്‍കുഴി തടത്തില്‍ പരേതരായ ചാക്കോ വര്‍ഗീസ്- മറിയാമ്മ ദമ്പതികളുടെ സീമന്തപുത്രനായ വര്‍ഗീസ് ടി. ചാക്കോ സ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ പള്ളി ഇടവകാംഗമാണ്. മോളി, അനിയന്, റോസമ്മ, സാബു, സാലമ്മ എന്നിവര്‍ സഹോദരങ്ങളാണ്.
1991-ല്‍ കുടുംബസമേതം മുംബൈയില്‍ നിന്നും അമേരിക്കയിലെത്തിയ അദ്ദേഹം ദീര്‍ഘകാലം ക്ളോവ് ലേക്ക് നേഴ്സിംഗ് ഹോമില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്റാറ്റന്‍ഐലന്റിലെ സീവ്യൂ ഹോസ്പിറ്റല്‍ ആന്‍ഡ് ഹോമിലെ ഓക്കുപേഷണല്‍ തെറാപ്പി ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗം വഹിച്ചുവരികയായിരുന്നു. മാതൃകാ വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹം സമൂഹത്തിലും ഔദ്യോഗിക രംഗത്തും ഏവര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു.
നവംബര്‍ 20-ന് വ്യാഴാഴ്ചയും, 21-ന് വെള്ളിയാഴ്ചയും വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ സ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പള്ളിയിലെ പ്രത്യേക ശുശ്രൂഷകള്‍ക്കുശേഷം മൊറാവിയന്‍ സെമിത്തേരിയില്‍ സംസ്കാരം നടക്കും. ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ണമസല ടല്ൃശരല ീി ഠവൌൃറെമ്യ 20വേ അിറ 21 എൃശറമ്യ 5 ുാ ീ 9 ുാ മ ടമേലിേ കഹെമിറ ങമൃവീാേമ ഇവൌൃരവ, 134 എമയലൃ ട, ടമേലിേ കഹെമിറ, ചഥ 10302.
ആൌൃശമഹ ീി ടമൌൃറമ്യ (22ിറ) അ ങീൃമ്ശമി ഇലാലല്യൃേ, 2205 ഞശരഷാീിറ ഞറ, ടമേലിേ കഹെമിറ, ചഥ 10306.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മര്ലിന് ഏബ്രഹാം (ചര്‍ച്ച് സെക്രട്ടറി) 732 912 6306. ബിജു ചെറിയാന്, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം