കല കുവൈറ്റ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി
Thursday, November 20, 2014 10:11 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മുപ്പത്തി ആറാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മെഹബുള്ളബി യൂണിറ്റിന്റെ സമ്മേളനത്തോടുകൂടി ഫഹഹീല്‍ മേഖലയില്‍ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് കണ്‍വീനര്‍ സുമേഷ് യൂണിറ്റ് വാര്‍ഷിക റിപ്പോര്‍ട്ടും സുജയ് അനുശോചന പ്രമേയവും മൈക്കിള്‍ അനുമോദന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി അനില്‍ കൂക്കിരി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ നാസര്‍, സുഗതകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പുതിയ കണ്‍വീനറായി സുമേഷിനെ വീണ്ടും തെരെഞ്ഞെടുത്തു. ജോയിന്റ് കണ്‍വീനര്‍മാരായി വിജീഷ്, സുനില്‍ ഏബ്രഹാം എന്നിവരെയും 17 അംഗ യൂണിറ്റ് എക്സിക്യുട്ടീവിനെയും സമ്മേളനം തെരെഞ്ഞെടുത്തു. സുനില്‍ സ്വാഗതവും വിജീഷ് നന്ദിയും പ്രകാശിപ്പിച്ചു.

അബു ഹലീഫബി യൂണിറ്റ് സമ്മേളനം ടി.വി.ജയന്‍ ഉദ്ഘാടനം ചെയ്തു. ജിതിന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് കണ്‍വീനര്‍ കണ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ശനോജ് കെ. രവി അനുശോചന പ്രമേയവും നിതിന്‍ പ്രകാശ് അനുമോദന പ്രമേയവും അവതരിപ്പിച്ചു.

'മാധ്യമങ്ങള്‍ സമൂഹത്തിന്റെ കാവലാളാകണം' എന്ന പ്രമേയം പ്രതാപ്കുമാര്‍ അവതരിപ്പിച്ചു. മേഖല സെക്രട്ടറി അനില്‍ കൂക്കിരി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റോയ് നെല്‍സണ്‍, സുഗതകുമാര്‍ എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പുതിയ യൂണിറ്റ് കണ്‍വീനറായി ജിതിന്‍ പ്രകാശിനെയും ജോയിന്റ് കണ്‍വീനര്‍മാരായി അസൈനാര്‍ ചെലക്കുളം അനൂപ് പി. ആര്‍ എന്നിവരെയും 19 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സമ്മേളനത്തിന് ഓമനക്കുട്ടന്‍ സ്വാഗതവും പി.ആര്‍ അനൂപ് നന്ദിയും പ്രകാശിപ്പിച്ചു.

വഫ്ര യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്‍വീനറായി രതീഷിനെയും ജോയിന്റ് കണ്‍വീനര്‍മാരായി സുഗതന്‍ സലീഷ് എന്നിവരെയും 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ മാത്യു അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി. ജയന്‍, മേഖല സെക്രട്ടറി അനില്‍ കൂക്കിരി എന്നിവര്‍ പങ്കെടുത്തു. അനീഷ് സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍