ജസോല ഔവര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചില്‍ ജാഗരണ പ്രാര്‍ഥന
Thursday, November 20, 2014 10:09 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് - ഡല്‍ഹി രൂപതയിലെ ജസോല ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഫൊറോന ദേവാലയത്തില്‍ നവംബര്‍ 22 മുതല്‍ നാലാം ശനിയാഴ്ചകളില്‍ ജാഗരണ പ്രാര്‍ഥന നടത്തുന്നു.

വൈകുന്നേരം 5.30 മുതല്‍ 9.30 വരെ നടക്കുന്ന ജാഗരണ പ്രാര്‍ഥനയില്‍ വചന പ്രഘോഷണം, ആഘോഷമായ ദിവ്യബലി, മരിയന്‍ നൊവേന, ആരാധന, വിടുതല്‍ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. കൂടാതെ കൌണ്‍സിലിംഗിനും കുമ്പസാരത്തിനും സൌകര്യമുണ്ടായിരിക്കും.

ശുശ്രൂഷകളില്‍ പങ്കെടുത്ത് ജസോല ഫാത്തിമ മാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ. ജേക്കബ് നങ്ങേലിമാലില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജേക്കബ് നങ്ങേലിമാലില്‍ 8826747468, ഫാ. മാത്യു കൊച്ചുവീട്ടില്‍ 9560324505, ജോണ്‍സണ്‍ ഉമ്മന്‍ 9810233715.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്