അരിസോണയില്‍ മലയാള ചലച്ചിത്രം 'വര്‍ഷം' പ്രദര്‍ശനത്തിന്
Thursday, November 20, 2014 7:27 AM IST
ഫിനിക്സ്: ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ മികച്ച മലയാളം ചിത്രങ്ങളുടെ പട്ടികയില്‍ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന 'വര്‍ഷം' അരിസോണയില്‍

പ്രദര്‍ശിപ്പിക്കുന്നു. ഹര്‍കിന്‍സ് തിയേറ്റര്‍, അരിസോണ മില്‍സ് മാളില്‍ (ഒമൃസശി ഠവലമലൃേ, അൃശ്വീിമ ങശഹഹ ങമഹഹ, 5000 അൃശ്വീിമ ങശഹഹ ഇശൃ.,ഠലാുല, അദ 85282) നവംബര്‍ 21 ന് (വെള്ളി) മുതല്‍ 25 (ചൊവ്വ) വരെയാണ് പ്രദര്‍ശനം.

ദിവസേന നാലു പ്രദര്‍ശനങ്ങളാണുള്ളഥ് നൂണ്‍ഷോ 12.15 ന്, മാറ്റിനി: 3.00 ന്, ഫസ്റ് ഷോ: 6.35 ന്, സെക്കന്റ് ഷോ: 9.45 ന്. മമ്മൂട്ടിയുടെ അഭിനയ മാന്ത്രികതയും, മിനി സ്ക്രീനിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ആശ ശരത് അവതരിപ്പിച്ച 'നന്ദിനിയും', ബിജിപാലിന്റെ പശ്ചാത്തല സംഗീതവും മനോജ് പിള്ളയുടെ കാമറയുമാണ് 'വര്‍ഷത്തെ' മികച്ച ഒരു ചലച്ചിത്ര അനുഭവമാക്കി മാറ്റുന്നത്.

സ്വന്തം മക്കള്‍ മറ്റുള്ളവരേക്കാള്‍ മികച്ചു നില്‍ക്കണം എന്ന് ആഗ്രഹമുള്ള മക്കളില്‍ അമിത പ്രതീക്ഷ പുലര്‍ത്തുന്ന, അവരുടെ ഇഷ്ടങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത മാതാപിതാക്കളുടെ ജീവിതത്തില്‍ അവിചാരിതമായി ഉണ്ടാകുന്ന സംഭവങ്ങളും അത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളും മികച്ച തിരക്കഥയുടെ പിന്‍ബലത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങളെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ എങ്ങനെയാണ് ചൂഷണം ചെയ്യുന്നതെന്നും അതിന് ആരൊക്കെ ഒത്താശ ചെയ്യുന്നുവെന്നും ചിത്രം വരച്ചുകാട്ടുന്നു. തികച്ചും കാലിക പ്രസക്തമായ ഒരു വിഷയം മികച്ച അഭിനേതാക്കളുടെ പിന്‍ബലത്തില്‍ വളരെ കൈയടക്കത്തോടെ അവതരിപ്പിച്ചു എന്നതാണ് രഞ്ജിത്ത് ശങ്കറിന്റെ 'വര്‍ഷത്തെ' മികച്ച കലാസൃഷ്ടിയാക്കി മാറ്റുന്നത്. ഇടയ്ക്കെവിടെയോ വംശനാശം വന്നുവെന്നു കരുതിയ കുടുംബ സിനിമകളുടെ തിരിച്ചുവരവുകൂടിയായാണ് 'വര്‍ഷത്തെ' നിരൂപകര്‍ വിലയിരുത്തുന്നത്.

റിപ്പോര്‍ട്ട്: മനു നായര്‍