കൈരളി നികേതന്‍ സ്കൂളില്‍ പുതിയ പിടിഎ കമ്മിറ്റി നിലവില്‍ വന്നു
Thursday, November 20, 2014 7:26 AM IST
വിയന്ന: കൈരളി നികേതന്‍ മലയാളം സ്കൂളിന് പുതുതായി മൂന്ന് ഭാരവാഹികള്‍ കൂടി. തിരഞ്ഞെടുത്ത അംഗങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ (ഐസിസി വിയന്ന) കീഴിലുള്ള കൈരളി നികേതന്‍ മലയാളം സ്കൂളിന്റെ അധ്യാപക രക്ഷാകര്‍തൃസമിതി വിപുലീകരിച്ചു.

ഐസിസി വിയന്നയുടെ അസി. ചാപ്ളെയിന്‍ ഫാ. ജോയി പ്ളാത്തോട്ടത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. അതേസമയം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ തുടരും. ജീന നിലവൂര്‍, ഷൈനി പള്ളിക്കുന്നേല്‍, ജോബി മുല്ലപ്പിള്ളി എന്നിവരാണ് പുതിയതായി നിയമിതരായ ഭാരവാഹികള്‍. കഴിഞ്ഞ ടേമില്‍ ഉണ്ടായിരുന്ന എബി പാലമറ്റം തുടരുന്നതല്ല.

സെക്രട്ടറി ജോമി സ്രാമ്പിക്കലും ട്രഷറര്‍ പൌലോസ് വെട്ടിക്കയും അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ കമ്മിറ്റി പാസാക്കി. സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ എറണാകേരില്‍ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുകയും ശൂലിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി