ശ്രീ ശബരീശ സേവാസമിതിയുടെ അഞ്ചാമത് മണ്ഡലപൂജ മഹോത്സവം നവംബര്‍ 23ന്
Thursday, November 20, 2014 7:23 AM IST
ന്യൂഡല്‍ഹി: ശ്രീ ശബരീശ സേവാസമിതിയുടെ അഞ്ചാമത് മണ്ഡല പൂജ മഹോത്സവം നവംബര്‍ 23ന് (ഞായര്‍) തുഗ്ളക്കബാദ് എക്സ്റന്‍ഷന്‍ (സ്ട്രീറ്റ് നമ്പര്‍ 28 ആന്‍ഡ് 29) അയപ്പപൂജാ പാര്‍ക്കില്‍ നടക്കും.

പുലര്‍ച്ചെ 4.30ന് സ്ഥലശുദ്ധി, ഗണപതി ഹോമം, രാവിലെ ഉഷഃപൂജ, പ്രസാദ വിതരണം, ലഘുഭക്ഷണം, ഭാഗവത പാരായണം, ഉച്ചയ്ക്ക് മഹാപൂജ, ഭക്തിഗാന സുധ, സ്വാമിക്കഞ്ഞി എന്നിവ നടക്കും.

നാലിന് നടക്കുന്ന ഘോഷയാത്രക്ക് അമ്മന്‍കുടം, ചെണ്ടമേളം, താലപ്പൊലി എന്നിവ അകമ്പടി സേവിക്കും. 6.30ന് മഹാദീപാരാധന, ഏഴിന് കോട്ടയം, തിരുനക്കര വിശ്വരൂപാ ഭജന സമിതി അവതരിപ്പിക്കുന്ന നാമഘോഷലഹരി, തുടര്‍ന്ന് അത്താഴപൂജ, കരിമരുന്ന് പ്രയോഗം, അന്നദാനം എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്