ആര്‍കെ പുരം അയ്യപ്പപൂജാ സമിതിയുടെ പ്രഥമ മണ്ഡല പൂജ മഹോത്സവം നവംബര്‍ 22ന്
Thursday, November 20, 2014 7:22 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെക്ടര്‍ -3 പോലീസ് കോളനിയില്‍ അയ്യപ്പപൂജാ സമിതിയുടെ നേതൃത്വത്തില്‍ പ്രഥമ മണ്ഡല പൂജ മഹോത്സവം നവംബര്‍ 22ന് (ശനി) നടക്കും പുലര്‍ച്ചെ 5.30ന് ഭൂമി പൂജയും തുടര്‍ന്ന് ഗണപതിഹോമവും നടക്കും.

വൈകുന്നേരം ആറിന് ദീപാരാധനയും തുടര്‍ന്ന് വിശ്വേശ്വര ഭജന സമിതി കാണ്‍പൂരിന്റെ ഭക്തിഗാന സുധ, അത്താഴ പൂജ, മഹാദീപാരാധന, പ്രസാദവിതരണം എന്നിവ നടക്കും.

ഗണപതിഹോമം വഴിപാട് നടത്തുവാന്‍ താത്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്ക്: ടോമി (9654983352), സുധീര്‍ 9911291684, രത്നാകരന്‍ 9312327452, 9717478819.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്